എന്താണ് ട്രോളിങ് നിരോധനം?

വ്യാഴം, 9 ജൂണ്‍ 2022 (08:59 IST)
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ആഴക്കടലില്‍ ട്രോളിങ് മത്സ്യബന്ധനത്തിനു നിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രക്രിയയാണ് ഇത്. ഇത്തവണ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. മീനുകളുടെ പ്രജനന കാലഘട്ടം കൂടിയാണ് ഇത്. അതിനാല്‍ ഇക്കാലത്തെ നിരോധനം മത്സ്യസമ്പത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് നിരീക്ഷണം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍