Suresh Gopi: കാര്‍ ഡ്രൈവറെ അടിച്ച സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കാറില്‍ വെച്ച് സുരേഷ് ഗോപി തന്റെ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയുക്ത പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി വരണാധികാരിയില്‍ നിന്ന് വിജയിച്ചതിന്റെ സാക്ഷ്യപത്രം വാങ്ങാന്‍ പോകുന്നതിനിടെയാണ് സംഭവം.
തൃശൂരിലെ വീട്ടില്‍ നിന്ന് കാറില്‍ ഇറങ്ങിയ സുരേഷ് ഗോപി ഡ്രൈവറോട് മോശമായി സംസാരിക്കുകയും അടിക്കുകയും ചെയ്തു. വാഹനം നിര്‍ത്താന്‍ സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോള്‍ അല്‍പ്പം ദൂരം കൂടി പോയാണ് ഡ്രൈവര്‍ക്ക് ബ്രേക്ക് ചവിട്ടാന്‍ സാധിച്ചത്. ഇതില്‍ കോപംപൂണ്ട സുരേഷ് ഗോപി പിന്നിലെ സീറ്റില്‍ ഇരുന്ന് ഡ്രൈവറെ അടിക്കുകയായിരുന്നു.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ തന്നെ ഇത്രയും ദാര്‍ഷ്ട്യം ആണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം എന്തായിരിക്കും സ്ഥിതിയെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം സുരേഷ് ഗോപി സൗഹൃദത്തിന്റെ പുറത്ത് ചെയ്തതാകും എന്നുപറഞ്ഞ് ബിജെപിക്കാര്‍ അദ്ദേഹത്തെ ന്യായീകരിക്കുന്നുമുണ്ട്.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. 4,12,338 വോട്ടുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്.