പിന്നിലാരോ ഉണ്ടെന്ന് കോടതി; പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജൂണ്‍ 2024 (10:46 IST)
പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നല്‍കിയതിനാണ് പിഴ വിധിച്ചത്.  നടിയെ ആക്രമിച്ച കേസില്‍ സുനി നല്‍കിയ പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കാന്‍ പള്‍സര്‍ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇതല്ലെങ്കില്‍ മറ്റാരോ ജാമ്യാപേക്ഷ നല്‍കാന്‍ സഹായം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.
 
ഒരു ജാമ്യ ഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇതിനുപിന്നില്‍ മറ്റാരോയുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പള്‍സര്‍ സുനി ഏഴുവര്‍ഷമായി ജയിലില്‍ കഴിയുകയാണ്. പത്തുതവണയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. രണ്ടുതവണ സുപ്രീംകോടതിയേയും സമീപിച്ചു. ഒരു ജാമ്യഹര്‍ജി തള്ളിയാല്‍ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടായാലെ മറ്റൊന്ന് നല്‍കാന്‍ പാടുള്ളുവെന്നാണ് നിയമം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍