എംപിമാര്‍ക്കുള്ള സാലറിയും ആനുകൂല്യങ്ങളും എത്രയാണെന്ന് അറിയാമോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ജൂണ്‍ 2024 (09:26 IST)
പാര്‍ലമെന്റില്‍ രണ്ടുസഭകളാണുള്ളത്. ലോക്‌സഭയും രാജ്യസഭയും. ലോക്‌സഭയില്‍ 543 എംപിമാരാണുള്ളത്. പെതുതിരഞ്ഞെടുപ്പിലൂടെയാണ് ഇവര്‍ പാര്‍ലമെന്റിലെത്തുന്നത്. ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കും. എംപിമാര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. കൂടാതെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ അവരുടെ ശമ്പളം പ്രതിദിന അലവന്‍സുകളുടെ രൂപത്തില്‍ വര്‍ധിക്കുന്നു. 2010ലെ എംപിമാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ നിയമത്തിലെ ഭേദഗതിയനുസരിച്ച് അടിസ്ഥാന ശമ്പളം പ്രതിമാസം 50000രൂപയാണ്. പ്രതിദിനം പാര്‍ലമെന്റ് സെക്ഷനുകളില്‍ പങ്കെടുക്കുന്നതിന് 2000രൂപയും ഇവര്‍ക്ക് ലഭിക്കും. 
 
രോഡുമാര്‍ഗമുള്ള യാത്രയ്ക്കും അലവന്‍സുണ്ട്. മണ്ഡല അലവന്‍സായി പ്രതിമാസം 45000രൂപ ലഭിക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിമാസം 45000രൂപയും ലഭിക്കും. ഇതില്‍ 15000രൂപ സ്റ്റേഷനറി, തപാല്‍ ചിലവുകള്‍ക്കാണ്. എംപിയുടെയും കുടുംബത്തിന്റെയും ചികിത്സ സുരക്ഷയ്ക്കായി 500രൂപ ഓരോ മാസവും ഈടാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍