മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി, 'അയ്യോ' എന്ന് മോഹൻലാൽ!

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (14:33 IST)
സിനിമയിലെ കോഴിക്കോടൻ ഭാഷ കേൾക്കുമ്പോൾ ഓർമ വരുന്ന രണ്ട് താരങ്ങൾ ഹരീഷ് കണാരനും സുരഭി ലക്ഷ്മിയും ആണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിയതിനു ശേഷമാണ് സുരഭിയെ എല്ലാവരും അറിയുന്നത്. എന്നാൽ, അതിനുശേഷവും താരത്തിനു കാര്യമായ ചിത്രങ്ങൾ കിട്ടിയിട്ടില്ലെന്ന് വേണം പറയാൻ.
 
താൻ മോഹൻലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു സുരഭിയുടെ വെളിപ്പെടുത്തൽ. 'അയ്യോ' എന്നായിരുന്നു ഇതിനു ലാലിന്റെ പ്രതികരണം. ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ലെന്നും സുരഭി പറഞ്ഞു. 
 
2008ൽ റിലീസ് ചെയ്ത പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിലാണ് സുരഭി മോഹൻലാലിന്റെ മകളായി അഭിനയിച്ചത്. രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ പക്ഷേ മോഹൻലാലുമായി സുരഭിയ്ക്ക് കോംപിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article