ഒടിയൻ മാണിക്യം തേങ്കുറിശിയിലെത്തി - വീഡിയോ കാണാം

വ്യാഴം, 23 നവം‌ബര്‍ 2017 (14:43 IST)
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഒടിയൻ മാണിക്യ‌ന്റെ വിശേഷങ്ങൾ മോഹൻലാൽ പങ്കുവെയ്ച്ചത്. വാരാണസിയിൽ നിന്നും പുറപ്പെട്ട മാണിക്യൻ തേങ്കുറിശിയിലെത്തിയിരിക്കുകയാണ്.
 
വർഷങ്ങൾക്ക് മുൻപ് തേങ്കുറിശിയിൽ നിന്നും പുറപ്പെട്ട മാണിക്യൻ തിരിച്ചെത്തിയപ്പോൾ വയസായിരിക്കുന്നു. തേങ്കുറിശിക്ക് മാത്രം മങ്ങലില്ല. വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന പ്രണയത്തിനും പകയ്ക്കും വൈരാഗ്യത്തിനും മാത്രം വയസാകുന്നില്ലെന്ന് മോഹൻലാൽ പറയുന്നു.
  
വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും കൂടിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍‍. വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
വിഷ്വല്‍ ഇഫക്റ്റ്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതിനു മാത്രമായി 10 കോടി രൂപയാണ് മുടക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്നാണ്. പണ്ടുകാലത്തെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒടിവിദ്യ ഉള്‍പ്പടെ വശമുള്ള ഒടിയന്‍ മാണിക്യം എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍