മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത രീതിയിലാണ് ചിത്രത്തിന്റെ പ്രമോഷൻ.
മലയാളത്തിന്റെ സ്റ്റൈൽ മന്നൻ മാത്രമല്ല, ബിഗ്ബിയും മോഹന്‍ലാലാണെന്നാണ് ഇപ്പോഴത്തെ സംസാരം. ഹിന്ദിയില്‍ സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍ നായകനാകുമ്പോള്‍ ആ സിനിമയുടെ മലയളം പതിപ്പില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. അമിതാഭ് ബച്ചന് തുല്യനായി മലയാളത്തില്‍ ആ ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ കാണുന്നത് മോഹന്‍ലാലിനെയാണെന്ന് സാരം.