ഇതൊരു ഒന്നൊന്നര വരവ് തന്നെ, ബിലാൽ വീണ്ടും വരുന്നു! അക്ഷമയോടെ താരങ്ങൾ

ശനി, 18 നവം‌ബര്‍ 2017 (11:24 IST)
മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്പിനേഷനാണ്. ബിഗ്ബിക്ക് രണ്ടാം ഭാഗം വരികയാണ്. ‘ബിലാല്‍’ എന്നാണ് ചിത്രത്തിന് പേര്. ബിലാൽ വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തത്. മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് സാമൂഹമാധ്യമങ്ങളിലൂടെ ബിഗ് ബി 2വിനു ലഭിക്കുന്നത്. 
 
പൃഥ്വിരാജ്, ദുൽക്കർ സൽമാൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, നസ്രിയ, റിമ കല്ലിങ്കൽ, ആഷിക് അബു, ഹരീഷ്, ടൊവിനോ, സണ്ണി വെയ്ന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളാണ് ബിലാലിന്റെ രണ്ടാംവരവിനെ ആവേശത്തോടെ വരവേറ്റത്.
 
ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ അമല്‍ നീരദ് പുറത്തുവിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന ഡയലോഗുകളൊക്കെ അഡാറ്‌ ഐറ്റംസ് ആയിരുന്നു.
 
ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍