മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനം: നടിയുടെ തുറന്നുപറച്ചില്‍

വെള്ളി, 24 നവം‌ബര്‍ 2017 (11:13 IST)
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ബോളിവുഡിലും അഭിനയിച്ച താരമാണ് മീര. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. തന്മാത്രയിൽ പൂർണ്ണനഗ്നയായ രംഗം ഉണ്ടെന്ന് വെച്ച് നിരവധി താരങ്ങൾ ഉപേക്ഷിച്ച റോളാണ് ധൈര്യപൂർവ്വം മീര സ്വീകരിച്ചത്.
 
മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്ന് മീര കൈരളിയിലെ ജെ ബി ജഗ്ഷനിൽ തുറന്നു പറയുന്നു. വലിയൊരു പ്രൊഫൈലിൽ നിൽക്കുന്ന താരമായിരുന്നിട്ട് കൂടി മോഹൻലാൽ ആ സീനിനോട് ഓകെ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ആ സീൻ ചെയ്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് താരം പറയുന്നു.
 
പക്ഷേ ആ സീൻ ഷൂട്ട് ചെയ്യാൻ നേരത്ത് തനിക്ക് ഒരൊറ്റ കണ്ടീഷൻ മാത്രേ ഉണ്ടായിരുന്നുള്ളു. അധികം ആളുകൾ ഒന്നും വേണ്ട, കുറച്ച് പേർ മതി. അങ്ങനെ സംവിധായകൻ ബ്ലെസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ഡയറക്ടർ അടക്കം 7 പേർ മാത്രമേ ആ റൂമിൽ ഉണ്ടായിരുന്നുള്ളു. - മീര പറയുന്നു.
 
അതോടൊപ്പം മിലിന്ദ് സോമന്‍ നായകനായ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും താരം തുറന്നു പറഞ്ഞു. റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പെന്നും ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയെന്നും താരം പറയുന്നു.
 
തന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നുയെന്നും അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും മീര പറയുന്നു. ആദ്യ ഹിന്ദി ചിത്രത്തില്‍ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും താരം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍