കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയ ശേഷവും ദിലീപ് മാധ്യമങ്ങളിലൂടെ നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും തന്റെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സിനിമ പ്രവര്‍ത്തകരിലൂടെ ശ്രമം നടത്തിയതയും കുറ്റപത്രത്തില്‍ പറയുന്നു. 2013ലാണ് ഇത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും പള്‍സര്‍സുനി മറ്റൊരു കേസില്‍ പെട്ട് അകത്തായതോടെ ആ ശ്രമം പാളിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.