650 പേജുകളടങ്ങിയതാണ് അനുബന്ധ കുറ്റപത്രം. 1452 അനുബന്ധ രേഖകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ രേഖകളടക്കം ഗൂഡാലോചന തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും മറ്റും കുറ്റപത്രത്തിനോടൊപ്പം സമര്‍പ്പിച്ചു കഴിഞ്ഞു. സിനിമാ മേഖലയില്‍ നിന്നു ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും സാക്ഷികളാവും.