കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനസാക്ഷി ദിലീപിന്റെ മുൻഭാര്യയും നടിയുമായ മഞ്ജു വാര്യർ ആണ്. കാവ്യ - ദിലീപ് ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് നടിയോട് ദിലീപിനു വൈരാഗ്യം ഉണ്ടാകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. എന്നാൽ, ആക്രമിക്കപ്പെട്ട നടിയല്ല കാവ്യ - ദിലീപ് ബന്ധം തന്നെ അറിയിച്ചതെന്ന് മഞ്ജു വാര്യരുടെ മൊഴി.
ദിലീപിനേയും കാവ്യയേയും ചേർത്ത് പ്രചരിക്കപ്പെട്ട കഥകൾക്ക് പിന്നിൽ ഈ നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. തെറ്റിദ്ധാരണ മൂലം ഈ നടിയോട് ദിലീപിനു നീരസം ഉണ്ടായിരുന്നുവെന്ന് മഞ്ജുവിന്റെ മൊഴിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കുറ്റകൃത്ത്യത്തിൽ ദിലീപിനു പങ്കുണ്ടോയെന്ന് അറിയില്ലെന്നും മഞ്ജു പറയുന്നു.