കേസിലെ സുപ്രധാന തെളിവും പൊലീസ് ഇത് വരെ കണ്ടെത്തിയിട്ടില്ലാത്തതുമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇതിനോടകം കടല്‍ കടന്നെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സുപ്രധാന തെളിവ് കേരള പൊലീസ് മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ ദിവസം കൂടുമ്പോഴും ദിലീപിന്റെ ചീട്ടുകീറുകയാണെന്ന് ബൈജു പറയുന്നു. കേസിൽ മഞ്ജു വാര്യർ സാക്ഷിയായേക്കില്ല. ദിലീപിനെതിരായ സാക്ഷികളിൽ സിനിമാമേഖലയിൽ നിന്നുമുള്ള എല്ലാവരേയും വിശ്വസിക്കാൻ കഴിയില്ലെന്നും അവരെയെല്ലാം ദിലീപ് വിലയ്ക്കെടുക്കുമെന്നും ബൈജു പറയുന്നു. കേസിൽ 50 പേരാണ് സിനിമാമേഖലയിൽ നിന്നും സാക്ഷികളായി ഉള്ളത്. മഞ്ജു സാക്ഷിയായേക്കില്ലെന്നും അദ്ദേഹം പറയുന്നു.