പുതിയ സിനിമയെ കുറിച്ച് അരുൺ ഗോപി വെളിപ്പെടുത്തൽ നടത്തിയെങ്കിലും നായകൻ ആരെന്ന് വ്യക്തമാക്കിയിട്ടില്ല. നായകനാകുന്ന താരത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ മോഹൻലാലിനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകരും ഉറപ്പിച്ച് പറയുന്നത്. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ടോമിച്ചൻ മുളകുപാടവും അരുൺ ഗോപിയും മോഹൻലാലിനെക്കണ്ട് ചർച്ച നടത്തിയിരുന്നു