ധോണിയുടെ നീക്കത്തിൽ ഞെട്ടി ബി ജെ പി! ഇതൽപ്പം കൂടിയില്ലേ?

ബുധന്‍, 22 നവം‌ബര്‍ 2017 (08:49 IST)
ഇ മാസം നടക്കാനിരിക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്ന അറിയിപ്പുമായി ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 
 
ചടങ്ങിൽ നിന്നും പിൻവാങ്ങുന്നുവെന്ന ദീപികയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ധോണിയും തന്റെ നിലപാട് അറിയിച്ചത്. ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ 'ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്' എന്ന വിഷയത്തില്‍ സംസാരിക്കേണ്ടിയിരുന്നത് ദീപികയായിരുന്നു. 
 
ഹൈദരാബാദിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ നേരത്തെ ദീപിക പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ അവര്‍ വിട്ടുനില്‍ക്കുകയാണെന്നും തെലങ്കാന ഐടി സെക്രട്ടറി ജയേഷ് രന്‍ജന്‍ അറിയിച്ചു.
 
ദീപികയും ധോനിയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പദ്മാവതി സിനിമയ്ക്ക് അനുമതി നിഷേധിച്ചതാണ് കാരണമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍