അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം

ചൊവ്വ, 21 നവം‌ബര്‍ 2017 (16:40 IST)
അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ബജാജ് രാജിനെതിരെ ആഞ്ഞടിച്ച് ചിത്രത്തിലെ നായിക സറീന്‍ ഖാന്‍. ആ ചിത്രത്തില്‍ മസാല ചേര്‍ക്കുന്നതിനുവേണ്ടി നിര്‍മാതാക്കള്‍ തന്നെ ഉപയോഗിച്ചുവെന്നാണ് സെറീന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 
 
ഹേറ്റ് സ്‌റ്റോറി 3 പോലൊരു ചിത്രമല്ല അക്‌സര്‍ എന്നായിരുന്നു തന്നെ സമീപിച്ച വേളയില്‍ അക്‌സര്‍ 2വിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതെന്ന് സറീന്‍ പറയുന്നു. എന്നാല്‍ സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറിയെന്നും ഒട്ടുമിക്ക സീനിലും അല്‍പവസ്ത്രധാരിണിയായി നടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു. 
 
ചിത്രത്തിലെ ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി വര്‍ധിപ്പിച്ചു. എന്തിനാണ് അവര്‍ ഇത്തരത്തില്‍ മസാല ചേര്‍ക്കുന്നത്? താന്‍ തുണിയുരിഞ്ഞാല്‍ ജനങ്ങള്‍ തിയേറ്ററില്‍ കയറുമെന്ന് തോന്നുന്നില്ലെന്നും. അവരുടെ സ്വന്തം സിനിമയില്‍ വിശ്വാസം ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ ചെയ്യേണ്ടി വരികയെന്നും സറീന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍