നിരത്തുകളില്‍ ചീറിപ്പായാനും ‘ബിലാല്‍’; കേരളമാകെ ‘ബിഗ്ബി’ തരംഗം !

സജിത്ത്

ചൊവ്വ, 21 നവം‌ബര്‍ 2017 (12:56 IST)
ബിഗ്ബിക്ക് രണ്ടാം ഭാഗം വരുന്നു എന്ന വര്‍ത്ത വന്നതുമുതല്‍ മമ്മൂട്ടി ആരാധകരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ആളുകളും വളരെയേറെ ആകാംക്ഷയിലാണ്. ‘ബിലാല്‍’ എന്നാണ് ചിത്രത്തിന് പേരെന്നു പറഞ്ഞ് സംവിധായകനായ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
 
മമ്മൂട്ടിയുടെ കരിയറിലെ തന്നെ തകര്‍പ്പന്‍ കഥാപാത്രങ്ങളിലൊന്നായിരുന്നു 2007ല്‍ അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് തന്നെ സംവിധാനം ചെയ്ത ബിഗ്ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. കൂടുതല്‍ ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് ആ സിനിമയില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ടായിരുന്നവയെല്ലാം കട്ടയ്ക്ക്കട്ടയായിരുന്നു. കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ അല്ല ! എന്ന ഡയലോഗ് ഓര്‍ക്കാത്ത ഒരു സിനിമാപ്രേമിപോലും ഉണ്ടാകില്ല എന്നതാണ് വസ്തുത.
 
ഇപ്പോള്‍ ഇതാ വാഹനങ്ങള്‍ക്കുപോലും ‘ബിലാല്‍’ എന്ന പേരു നല്‍കിയാണ് ആരാധകര്‍ മമ്മൂട്ടിയോടുള്ള ആരാധന പ്രകടിപ്പിക്കുന്നത്. പല സ്ഥലങ്ങളിലും ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയ്ക്കെല്ലാം ബിലാല്‍ എന്ന പേരാണ് ആളുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

വാഹനങ്ങള്‍ക്ക് ഈ പേര് വക്കുന്നതിനായി സ്റ്റിക്കര്‍ വര്‍ക്ക് ചെയ്തുകൊടുക്കുന്ന കടകളുടെ മുന്നിലെല്ലാം നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. എന്തുതന്നെയായാലും ‘ബിലാല്‍’ തരംഗം കേരളക്കരയാകെ മാറ്റിമറിച്ചിരിക്കുകയാണെന്നതാണ് വസ്തുത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍