ടൂറിസ്റ്റ് ബസുകൾ വെളുപ്പിച്ചേ പറ്റു, കൂടുതൽ സാവകാശം നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:29 IST)
ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ. ഇക്കാര്യത്തിൽ സാവകാശം നൽകാനാവില്ലെന്ന് സർക്കാർ ബസ് ഉടമകളെ അറിയിച്ചു. തീരുമാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.
 
അതേസമയം ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒറ്റ ദിവസം കൊണ്ട് ബസുകൾ പെയിൻ്റടിച്ച് സർവീസിന് ഇറക്കുന്നത് അപ്രായോഗികമാണെന്ന് ബസ് ഉടമകൾ അറിയിച്ചു. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ സാവകാശം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article