സൌമ്യയെ ഗോവിന്ദച്ചാമി ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് വേണമെന്ന് സുപ്രീംകോടതി; കോടതിയുടെ ചോദ്യങ്ങള്‍ക്കു മുമ്പ് ഉത്തരമില്ലാതെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്
വിവാദമായ സൌമ്യ വധക്കേസില്‍ തെളിവ് ചോദിച്ച് സുപ്രീംകോടതി. കേസിലെ പ്രതിയായ ഗോവിന്ദച്ചാമി സൌമ്യയെ ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി ചോദിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സുപ്രീംകോടതി ഇങ്ങനെ ചോദിച്ചത്.
സൌമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് സാക്ഷിമൊഴികളെന്നും കോടതിയില്‍ ഊഹാപോഹങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. സൌമ്യ മാനഭംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്നും വ്യക്തമാണ്. എന്നാല്‍, ട്രയിനില്‍ നിന്നു സൌമ്യ ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കഴിഞ്ഞില്ല.