'കാട്ടുനീതി കാണിച്ച പിണറായിക്ക് കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ നിന്നും മോചനമില്ല': ശോഭാ സുരേന്ദ്രൻ

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (16:07 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച പിണറായി വിജയന് കർപ്പൂരാഴിയിൽ ചാടിയാലും അയ്യപ്പശാപത്തിൽ നിന്നും മോചനമുണ്ടാകില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
 
അയ്യപ്പന്റെ പൂങ്കാവനത്തിൽ ബൂട്ടിട്ട പൊലീസിനെ അയച്ച് സംഘർഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞെന്നും  ഭക്തരോട് കാണിച്ച ക്രൂരതയ്‌ക്ക് മറുപടി ലോകം നൽകുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
 
സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അനുബന്ധ വാര്‍ത്തകള്‍

Next Article