മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതാണ്. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടും. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.