ഒരു ചുക്കും സംഭവിക്കില്ല?- യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കാനാകില്ല

വെള്ളി, 23 നവം‌ബര്‍ 2018 (09:21 IST)
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മില്‍ നടത്തിയ ഇടപെടൽ സംബന്ധിച്ച് യതീഷ് ചന്ദ്രയ്ക്കെതിരെ സർക്കാർ നടപടി ഉണ്ടായേക്കില്ല. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 
 
പ്രോട്ടോക്കോളിൽ കേന്ദ്രമന്ത്രിയെക്കാൾ താഴെയുള്ള ഉദ്യോഗസ്ഥൻ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. മന്ത്രിയുടേത് ഔദ്യോഗിക സന്ദർശനമല്ലെങ്കിൽ കൂടി ഇത് പാലിക്കണം. ഇത് ലംഘിച്ചുവെന്ന രീതിയിലുള്ള റിപ്പോർട്ട് മന്ത്രി ഇന്റലിജൻസിന് നൽകിയതായി സൂചനയുണ്ട്. 
 
അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് മന്ത്രി ആരോപിച്ചത്. എന്നാൽ, സ്വകാര്യ വാഹനങ്ങൾ കടത്തിവിടാമെന്നും അതിന് താങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നുമാണ് യതീഷ് ചന്ദ്ര മന്ത്രിയോട് ചോദിച്ചത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍