ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ, കഴക്കൂട്ടം സീറ്റ് തന്നെ നൽകിയേക്കും

Webdunia
തിങ്കള്‍, 15 മാര്‍ച്ച് 2021 (12:40 IST)
ബിജെപിയുടെ പ്രമുഖ നേതാവായ ശോഭാ സുരേന്ദ്രൻ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴക്കൂട്ടം നിയമസഭാ മണ്ഡലം ലഭിച്ചില്ലെങ്കിൽ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തെ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇനിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത മണ്ഡലം ശോഭയ്ക്ക് തന്നെ നൽകിയേക്കുമെന്നാണ് സൂചന.
 
അതേസമയം കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേര് ഉണ്ടായിരുന്നില്ല. നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന115 സീറ്റുകളിൽ 112 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article