എല്‍ഡിഎഫ് ധര്‍മ്മടം സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ ശേഷം നേതാക്കള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പണത്തിനെത്തുന്നത്.