പാര്‍ട്ടിയില്‍ 'മെയിന്‍' ആകാന്‍ നോക്കി തരൂര്‍, ഇങ്ങനെ വിട്ടാല്‍ ശരിയാകില്ലെന്ന് കെപിസിസി; മുഖ്യമന്ത്രി കസേരയ്ക്കായി 'അടിപിടി'

Webdunia
ശനി, 26 നവം‌ബര്‍ 2022 (10:06 IST)
ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. തരൂര്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കെപിസിസി അച്ചടക്ക സമിതി തരൂരിന് താക്കീത് നല്‍കിയിട്ടുണ്ട്. ഡിസിസിയെ മുന്‍കൂട്ടി അറിയിച്ച് വേണം പരിപാടികളില്‍ പങ്കെടുക്കാനെന്നാണ് നിര്‍ദേശം. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നുവേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദേശിച്ചു. 
 
ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍ പരിപാടി നടക്കുന്ന ജില്ലയിലെ ഡിസിസി അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണ് അത്. മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇതു പാലിക്കാറുണ്ടെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നു. 

പാര്‍ട്ടി പിടിക്കാനുള്ള ശശി തരൂരിന്റെ നീക്കങ്ങള്‍ക്കെതിരെ പടയൊരുക്കവുമായി സതീശന്‍ ഗ്രൂപ്പ്. മുഖ്യമന്ത്രി പദമാണ് തരൂരിന്റെ ലക്ഷ്യമെന്നും ഈ നീക്കത്തെ ശക്തമായി തടയണമെന്നുമാണ് സതീശന്‍ അനുകൂലികളുടെ നിലപാട്. എ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണ തരൂരിന് ഉണ്ടെന്നാണ് സതീശന്‍ അനുകൂലികളുടെ വിലയിരുത്തല്‍. പ്രതിപക്ഷ നേതാവിനേക്കാളും കെപിസിസി അധ്യക്ഷനേക്കാളും ജനപ്രീതിയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article