വിലങ്ങാട് ഉരുൾ പൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് 20 വീടുകൾ വച്ചു നൽകും : ഷാഫി പറമ്പിൽ, എം.പി

എ കെ ജെ അയ്യർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (15:38 IST)
കോഴിക്കോട്: വിലങ്ങാട്ട് അടുത്തിടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 20 വീടുകള്‍ വെച്ചുനല്‍കുമെന്ന് വടകര എംപി ഷാഫി പറമ്പില്‍ അറിയിച്ചു. ഉരുള്‍ പൊട്ടലില്‍ പൂര്‍ണ്ണമായും വാസയോഗ്യമല്ലാതെ വീടും പുരയിടവും കൃഷിയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്‍ക്ക് വീടുവെച്ചു നല്‍കുമെന്നാണ് ഷാഫി പറമ്പില്‍ അറിയിച്ചത്.
 
'മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത് എന്നും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ജീവന്‍ കിട്ടിയത്, എല്ലാം നഷ്ടപ്പെട്ടവരുണ്ട് എന്നും പൂര്‍ണ്ണമായും വാസയോഗ്യമല്ലാതെ വീടും പുരയിടവും നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് വീട് വെച്ചുനല്‍കും എന്നുമാണ്എം പി അറിയിച്ചത്.
 
കനത്തമഴയെ തുടര്‍ന്ന് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 20 ഓളം വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. വിവിധ ഇടങ്ങളിലായി പത്ത് തവണ ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
 
അനുബന്ധ വാര്‍ത്തകള്‍

Next Article