ഇന്നലെ വരെ സ്ഥിരീകരിച്ചത് 364 മരണം, 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, തെരച്ചിൽ ഇന്നും തുടരും

അഭിറാം മനോഹർ

ഞായര്‍, 4 ഓഗസ്റ്റ് 2024 (08:32 IST)
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ഇന്നലെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാകും തെരച്ചില്‍. ചാലിയാറിലും   തെരച്ചില്‍ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ച അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
 
അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. ഇനിയും ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ട്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10,042 പേരാണ് കഴിയുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. സര്‍വമത പ്രാര്‍ഥനയോടെയാകും സംസ്‌കാരം നടത്തുക. ഇന്നലെ നാല് മൃതദേഹങ്ങളായിരുന്നു ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍