കാണാതായവർക്കായുള്ള തെരച്ചിൽ ആറാം നാളിലേക്ക്, സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ

അഭിറാം മനോഹർ

ഞായര്‍, 4 ഓഗസ്റ്റ് 2024 (08:41 IST)
മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസത്തില്‍. 1264 പേര്‍ ആറ് സംഘങ്ങളായാണ് മുണ്ടക്കൈ,ചൂരല്‍മല,പുഞ്ചിരിമുട്ടം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം കൊണ്ടുള്ള തെരച്ചില്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും.
 
ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരല്‍മലയിലെത്തും. രക്ഷാപ്രവര്‍ത്തകരെ ഒറ്റയ്ക്ക് വിടാതെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാകും ഇന്നത്തെ തെരച്ചില്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍