ദിലീപിന് കനത്ത തിരിച്ചടി: ദൃശ്യങ്ങൾ കൈമാറാനാകില്ല, കാണാൻ അനുമതി; ഹർജി തള്ളി

തുമ്പി ഏബ്രഹാം
വെള്ളി, 29 നവം‌ബര്‍ 2019 (11:06 IST)
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിനു ലഭിക്കില്ല. പക്ഷേ ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എഎം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ദിലീപിന്റെ ഹർജിയില്‍ വെള്ളിയാഴ്ച രാവിലെ വിധി പ്രസ്താവിച്ചത്. ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണു കോടതി വിധിച്ചത്.
 
പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹർജി സമര്‍പ്പിച്ചത്. ഈയാവശ്യത്തെ സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തു. കാറിൽ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ദൃശ്യങ്ങൾ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാൻ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. വാട്ടർ മാർക്ക് അടക്കമുള്ള കർശന വ്യവസ്ഥകളോടാണെയെങ്കിലും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് കൈമാറണമെന്നും എന്നാൽ മാത്രമേ കേസിലെ തന്റെ നിരപരാധിത്യം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article