‘എന്നെ വിലക്കേര്‍പ്പെടുത്തിയത് ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടന്‍ അന്ന് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സഹകരിക്കാത്തതിന്റെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പക്ഷേ ഷെയിന് എന്തായാലും അത് കഴിഞ്ഞില്ല. ഷെയ്ൻ ദിലീപിന്റെ അത്ര വളർന്നിട്ടില്ലല്ലോ.’
ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.