ശരണംവിളി കുറേ കേട്ടിട്ടുണ്ട്, വിളിച്ചോളൂ... മണ്ഡലകാലമൊക്കെ അല്ലേ?- ശരണം വിളിച്ച് പ്രതിഷേധിച്ചവരോട് മുഖ്യമന്ത്രി

Webdunia
ഞായര്‍, 2 ഡിസം‌ബര്‍ 2018 (16:29 IST)
ശബരിമല വിഷയത്തില്‍ പ്രതിഷേധം കനപ്പിക്കുന്ന ബിജെപി സംസ്ഥാനത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയേയും വഴി തടഞ്ഞുളള പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കമുളള ബിജെപിക്കാര്‍ പ്രതിഷേധം നടത്തി.
 
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി 2000 വീടുകള്‍ സഹകരണ മേഖലയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു പരിപാടി.
 
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങവേ കെട്ടിടത്തിന് പുറത്ത് സ്ത്രീകളും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ശരണം വിളി മുദ്രാവാക്യവുമായി പ്രതിഷേധം ഉയര്‍ത്തി. ഇതോടെ താന്‍ ശരണംവിളി ഒരുപാട് കണ്ടിട്ടുണ്ട് എന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലകാലമല്ലേ ശരണം വിളിച്ചോട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടക്കുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article