എന്നാല്‍ നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് അത് അത്ര നല്ല കാര്യമായിട്ടല്ല കാണുന്നത്. ഇത്തരം പെൺകുട്ടികൾ നല്ല ഭാര്യയും വീട്ടമ്മയുമായിരിക്കും. പക്ഷേ പ്രശ്നം ചെറുക്കന്റെ അമ്മയ്ക്കാണ്. ലക്ഷണ ശാസ്ത്ര പ്രകാരം നുണക്കുഴി ഉള്ള പെണ്കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാരുടെ അമ്മമാര്‍ക്ക് അനുകൂലമായിരിക്കില്ലത്രേ.
ഭർത്താവിന്റെ മാതാവിന് മാത്രമാണ് ഈ പ്രശ്നം ഉണ്ടാകുക. നുണക്കുഴിയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ ദാമ്പത്യം ഏറെ നാള്‍ നീണ്ടുനില്‍ക്കുമെന്നും ജ്യോതിഷം പറയുന്നുണ്ട്. കവിളത്ത് നുണക്കുഴികളുള്ള സ്ത്രീകള്‍ നല്ല ഭാര്യമാരായിരിക്കും എന്നും ഭര്‍ത്താക്കന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്തരം സ്ത്രീകള്‍ കളങ്കമില്ലാത്തവരും ഓരോകാര്യങ്ങളും അന്വേഷിച്ച് കണ്ടുപിടിക്കാന്‍ കഴിവുള്ളവരുമായിരിക്കും എന്നും പറയപ്പെടുന്നു.