ശബരിമല സ്ത്രീ വിഷയത്തിൽ നടി പാർവതിക്ക് പിന്നാലെ യുവനടി നിമിഷ സജയനും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പാർവതിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തിൽ നിമിഷയ്ക്കും ഉള്ളത്. പുരുഷന്മാർക്ക് ശബരിമലയിൽ കയറാമെങ്കിൽ സ്ത്രീകൾക്കും കയറാമെന്നാണ് തന്റെ പക്ഷമെന്ന് നിമിഷ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.