ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കും, സമരങ്ങൾ കൊണ്ടൊന്നും കാര്യമില്ല: ഷീല

ഞായര്‍, 2 ഡിസം‌ബര്‍ 2018 (10:43 IST)
ശബരിമല സ്ത്രീ പ്രവേശനത്തിൽ തർക്കം നിലനിൽക്കുകയാണ്. നിരവധിയാളുകൾ നിലപാടുകൾ അറിയിച്ചിരുന്നു. നടിമാരായ രഞ്ജിനി, പാർവതി, അനുശ്രീ തുടങ്ങി നിരവധി പേർ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി ഷീല. 
 
എത്ര സമരം ചെയ്തതാണെങ്കിലും കാലം സ്ത്രീ പ്രവേശനത്തിന് വഴി മാറുമെന്ന് നടി ഷീല. ആദ്യ കാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്‌നമുണ്ടാക്കിയാണ് ഒരു ബ്ലൗസിടാന്‍ അവര്‍ സമ്മതിച്ചത്. അതുകൊണ്ട് ഈ സമരങ്ങളെല്ലാം വന്ന് വന്നാണ് എതിര്‍പ്പുകളില്ലാതായത്.
 
എത്ര എതിര്‍പ്പുകളെ അതിജീവിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം ലഭിച്ചത്, അതുപോലെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനും കാലം വഴിമാറുമെന്ന് ഷീല പറഞ്ഞു. ഏതൊരു കാര്യവും വലിയൊരു സമരമില്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. 
 
അതേസമയം, വിധി വന്നയുടൻ ചാടിക്കയറി ശബരിമലയില്‍ ഇപ്പോള്‍ തന്നെ പോകണം എന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്നടക്കം യുവതികള്‍ വന്നത് പേര് വരാനാണെന്നും കാലം പിന്നിടുമ്പോള്‍ പതിയെ സ്ത്രീ പ്രവേശനം സംഭവിക്കുമെന്നും ഷീല പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍