പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടില്‍ റിപ്പോര്‍ട്ടര്‍ തേടി എഡിജിപി. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറിനോടാണ് ഇത് സംബന്ധിച്ച് എഡിജിപി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞദിവസം ചുമതല ഒഴിഞ്ഞ പോലീസിന്റെ ആദ്യ ബാച്ചില്‍ പതിനെട്ടാം പടി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 30 ഓളം പോലീസുകാരാണ് പടിയില്‍ പിന്തിരിഞ്ഞു നിന്ന്‌ഫോട്ടോ ഷൂട്ട് നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു മണിക്ക് നടയടച്ച ശേഷം പടിയുടെ താഴെ വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു.
ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ചില സംഘടനകള്‍ ഇത് ആചാരലംഘനമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും പോലീസ് നടത്തിയത് ആചാരലംകരമാണെന്ന് ആരോപിച്ചു. പിന്നാലെയാണ് എഡിജിപിയുടെ നടപടി.