തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം
ജോലി സമയത്ത് മൊബൈല്‍ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. തീര്‍ത്ഥാടകര്‍ ഏറ്റവും നല്ല രീതിയില്‍ ദര്‍ശനം നടത്തി മടങ്ങാന്‍ പൊലീസ് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ദര്‍ശനത്തിനായുള്ള ക്യൂവില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തര്‍ക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിസില്‍ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.
അതേസമയം ശബരിമല ദര്‍ശനത്തിനു തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നുണ്ട്. പല ദിവസവും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതില്‍ പതിനായിരത്തോളം പേര്‍ കുറവാണ് ദര്‍ശനത്തിനു എത്തുന്നത്. എന്നാല്‍ ഇവരില്‍ മിക്കവരും ബുക്കിങ് റദ്ദാക്കുന്നുമില്ല. ഈ സാഹചര്യം മറികടക്കാനാണ് തത്സമയം ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.