ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ഓഗസ്റ്റ് 2022 (09:31 IST)
ശബരിമലയില്‍ നിവേദ്യവും പ്രസാദവും തയ്യാറാക്കാന്‍ ജാതി വ്യവസ്ഥ ഒഴിവാക്കി. മണ്ഡലം മകരവിളക്ക് മഹോത്സവങ്ങളോടനുബന്ധിച്ച് വെള്ള നിവേദ്യം, ശര്‍ക്കര പായസം, ഉണ്ണിയപ്പം എന്നിവ തയ്യാറാക്കാന്‍ ഇക്കൊല്ലം ദേവസം ടെന്‍ഡര്‍ പരസ്യത്തില്‍ നിന്നാണ് ജാതിവ്യവസ്ഥയെ ഒഴിവാക്കിയത്. നേരത്തെ മലയാളി ബ്രാഹ്മണരെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു പരസ്യങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ പ്രവണത അയിത്താചാരത്തിന് തുല്യമാണെന്നും ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. 
 
അംബേദ്കര്‍ സംസ്‌കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളി ഇത് സംബന്ധിച്ച് സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പരസ്യങ്ങളില്‍ ജാതിവ്യവസ്ഥ പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഫുള്‍ ബെഞ്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article