അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണപ്പെട്ടു. ഷോളയൂര്‍ ഊത്തുകുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇതോടെ ഈ വര്‍ഷം ഇതുവരെ അട്ടപ്പാടിയില്‍ നടന്ന ആറാമത്തെ നവജാത ശിശുമരണമാണിത്. കഴിഞ്ഞദിവസം രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പ്രസവം. രാത്രി 10 മണിക്കായിരുന്നു പ്രസവം. എന്നാല്‍ 11 മണിയോടെ കുഞ്ഞു മരണപ്പെടുകയായിരുന്നു.