തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകം: രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതിയെ കേരള പോലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 9 ഓഗസ്റ്റ് 2022 (08:33 IST)
തിരുവനന്തപുരത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിയായ പ്രതിയെ കേരള പോലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും. ബംഗാള്‍ സ്വദേശിയായ ആദം അലിയെ ആര്‍പിഎഫ് ആണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മോഷണത്തിനായി കൊലപാതകം നടത്തിയെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്. 
 
ഒറ്റയ്ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് പോലീസ്. വീട്ടമ്മയുടെ കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു കിണറ്റില്‍ നിന്നും കണ്ടെത്തിയത്. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്നത്. കൂടാതെ സംഭവത്തെ സംബന്ധിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍