മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: പ്രത്യേക തീവണ്ടികള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 18 നവം‌ബര്‍ 2023 (12:07 IST)
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ആദ്യം രണ്ട് തീവണ്ടികളാണ് സര്‍വ്വീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം എന്നീ തീവണ്ടികളാണ് സര്‍വ്വീസ് ആരംഭിക്കുക. തിരക്ക് അനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വ്വീസ് നടത്തും.
 
സെക്കന്ദരാബാദില്‍ നിന്നും കൊല്ലത്തേക്കുള്ള സ്പെഷ്യല്‍ തീവണ്ടി ഉച്ചയ്ക്ക് 2.20 നാകും സ്റ്റേഷനില്‍ നിന്നും പുറപ്പെടുക. തിങ്കളാഴ്ച രാത്രി 11.55 ന് തീവണ്ടി കൊല്ലത്ത് എത്തും. പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാണ് ഇതിന് സ്റ്റോപ്പ്. 21 ന് കൊല്ലത്ത് നിന്നും പുലര്‍ച്ചെ 2.30 ന് തീവണ്ടി സെക്കന്ദരാബാദിലേക്ക് പുറപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

Next Article