ശബരിമല തീര്‍ത്ഥാടനം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശ്രീനു എസ്
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (15:23 IST)
ഇപ്രാവശ്യത്തെ ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇക്കാര്യം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് നല്‍കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലും തീര്‍ത്ഥാടകര്‍ക്ക് ബുക്ക് ചെയ്യാം.
 
തീര്‍ത്ഥാടനത്തിനുള്ള ഓരോ പ്രവേശന കവാടത്തിലും കൊവിഡ് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍ 48 മണിക്കൂറില്‍ നടത്തിയ കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article