പുസ്തകം മുഴുവന്‍ വായിച്ച്‌ കഴിയുമ്പോഴേക്കും തലകറങ്ങി വീഴും: ധോണിയെ വിടാതെ പഠാൻ ?

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (14:20 IST)
മുംബൈ: ക്രിക്കറ്റിൽ പ്രായത്തില്‍ തന്റെ പരാമർശം തരംഗമായി മാറിയതോടെ വീണ്ടും പ്രതികരണവുമായി ഇർഫാൻ പഠാൻ. പ്രായം ചിലർക്ക് വെറും നമ്പർ മത്രം, മറ്റു ചിലര്‍ക്ക് ടീമിനു പുറത്തേക്കുള്ള വഴിയും എന്ന പഠാന്റെ പരാമർശം ധോണിയെ ലക്ഷ്യംവച്ചുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 'രണ്ട് വരി വായിച്ചപ്പോഴേക്കും എല്ലാവരും തല തിരിച്ചു ഇനി പുസ്തകം മുഴുവന്‍ വായിച്ച്‌ കഴിയുമ്പോഴേക്കും തലകറങ്ങി വീഴും' എന്നായിരുന്നു പഠാന്റെ അടൂത്ത ട്വീറ്റ്.
 
ഹൈദരാബാദിന് എതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളിയില്‍ ധോണി പുറത്താവാതെ ക്രീസില്‍ നിൽക്കേ 7 റണ്‍സിന് ടീം പരാജയപ്പെട്ടിരുന്നു. ഏറെ ക്ഷീണിതനായ ധോണിയെയാണ് അന്ന് കളിക്കളത്തിൽ കണ്ടത്. ഇതിന് പിന്നാലെയാണ് ട്വീറ്റുമായി ഇർഫാൻ പഠാൻ രംഗത്തെത്തിയത്. ട്വീറ്റിന് പിന്തുണയുമായി ഹർഭജൻ സിങ്ങും എത്തിയിരുന്നു.  
 
തന്നെ ടീമിൽനിന്നും മാറ്റിനിർത്തിയതിന് എതിരെ പലപ്പോഴും ഇർഫാൻ പഠാൻ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. 28 ആമത്തെ വയസിലാണ് ഇർഫാൻ പഠാൻ ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. എല്ലാവരും കരിയർ ആരംഭിയ്ക്കുന്ന 28 ആമത്തെ വയസിൽ എനിയ്ക്ക് കളി അവസാനിപ്പിയ്ക്കേണ്ടിവന്നു. അവസാന മത്സരത്തിലും താൻ മാൻ ഓഫ് ദ് മാച്ച് സ്വന്തമാക്കിയിരുന്നു എന്നും ഇർഫാൻ പഠാൻ എടുത്തുപറയാറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍