മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയ: 18 കാരന്റെ വയറിൽനിന്നും ഡോക്ടർമാർ പുറത്തെടുത്തത് 30 ആണികൾ, സൂചികൾ, ഇരുമ്പ് ദണ്ഡ്, സ്‌ക്രൂ ഡ്രൈവര്‍

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:21 IST)
ലക്‌നൗ: കടുത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി എത്തിയ യുവാന്റെ വയറിൽനിന്നും ഡോക്ടർമാർ പുറത്തെടുത്ത് ഇരുമ്പ് ദണ്ഡും ആണികളും സൂചികളും. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വയറുവേദനയുമായി എത്തിയ കരൺ എന്ന യുവാവിനെ സ്കാൻ ചെയ്തതോടെ സ്വാഭാവിക വസ്ഥുകൾ കണ്ടെത്തുകയായിരുന്നു. 
 
ഇതോടെ മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇരുമ്പാണികളും സ്ക്രൂ ഡ്രൈവറും ഉൾപ്പെടെ നീക്കം ചെയ്തത്. യുവാവിന് മാനസിക ആസ്വാസ്ഥ്യം ഉണ്ട് എന്ന് പിതാവ് പറഞ്ഞു. 30 ആണികൾ. നാലു തുന്നല്‍ സൂചികള്‍, നാലു ഇഞ്ച് വലിപ്പമുളള ഇരുമ്പ് ദണ്ഡ്, സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍