സെക്രട്ടറിയേറ്റ് തീവെപ്പ്: ബിജെപിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി കെ സുരേന്ദ്രൻ

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (15:01 IST)
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന് ബിജെപി നിലപാടിനെ ശരിവെക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണന്നും സുരേന്ദ്രൻ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
 
സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു.തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വർണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും തട്ടിപ്പുകൾ പുറത്തുവരാതിരിക്കാനാണ് തീവെച്ചതെന്നും ഇക്കാര്യങ്ങൾ എല്ലാം എൻഐഎ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article