സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (08:24 IST)
കോഴിക്കോട്: നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് വിശദമായി ചോദ്യംചെയ്യുന്നതിനായി ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. 
 
ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലും, വീടിനോട് ചേർന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. നേരത്തെ കരിപ്പൂരിൽ നടന്ന സ്വർണക്കടത്ത് കേസിൽ ഫൈസലിനെ ഡിആർഐ പ്രതിചേർത്തിരുനു. കൊടുവള്ളി നഗരസഭയിലെ ഇടത് സ്വതന്ത്ര കൗൺസിലറാണ് കാരാട്ട് ഫൈസൽ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍