ZS ഇലക്ട്രിക് പതിപ്പിനെ വിപണീയിൽ എത്തിച്ചതിന് പിന്നാലെ വാഹനത്തിനെ പെട്രോൾ പതിപ്പിനെയും ഇന്ത്യയിലെത്തിയ്ക്കാൻ ഐകോണിക് ബ്രിട്ടീഷ് ബ്രാൻഡായ മോറീസ് ഗ്യാരേജെസ്. 2021 ജനുവരിയോടെ ZS ഇന്ത്യൻ വിപണിയിലെത്തും. ZSന്റെ പെട്രോൾ പതിപ്പിനെ ഇന്ത്യയിലെത്തിയ്ക്കും എന്ന് എംജി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനത്തെ പ്രദർശിപ്പിയ്ക്കുകയും ചെയ്തു.
ഇന്ത്യയിൽ അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ ആരംഭിച്ചിരുന്നു. എംജി സെഡ്എസ് പരീക്ഷണയോട്ട ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിൻ പതിപ്പാണ് ഡൽഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍. 111 ബിഎച്ച്പി പവറും 160 എൻഎം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന ഈ എഞ്ചിനിൽ തന്നെയാവും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക.