64 മെഗാപിക്സൽ ക്വാഡ് ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: റിയൽമി 7i ഇന്ത്യൻ വിപണിയിലേയ്ക്ക്
മികച്ച ഫീച്ചറുകളുമായി ഒരു ബഡ്ജറ്റ് ലെവൽ സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിലെത്തിയ്ക്കാൻ ഒരുങ്ങി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 7 സീരിസിൽ റിയൽമി 7i എന്ന സ്മാർട്ട്ഫോണിനെയാണ് പുതുതായി കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഒക്ടോബർ ഏഴിന് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും. ഏകദേശം 16,000 രൂപയ്ക്കുള്ളിൽ വില വരുന്ന സ്മാർട്ട്ഫോണാണ് 7i എന്നാണ് റിപ്പോർട്ടുകൾ.
8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്ന ഒറ്റ വേരിയന്റിലാണ് വിപണിയിൽ എത്തുക എന്നാണ് വിവരം. 6.5 ഇഞ്ചിന്റെ HD പ്ലസ് പഞ്ച്‌ഹോൾ ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണവും ഡിസ്പ്ലേയ്ക്കുണ്ട്. 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപി, 2 എംപി, 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്വാഡ് ക്യാമറയിലെ മറ്റു സെൻസറുകൾ.