സുശാന്തുമായി പ്രണയത്തിലായിരുന്നു, വിശ്വസ്തനല്ല എന്ന് ബോധ്യപ്പെട്ടതോടെ പിരിഞ്ഞു: സമ്മതിച്ച് സാറ അലി ഖാൻ

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (13:24 IST)
സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നു എന്നും പിന്നീട് പിരിഞ്ഞു എന്നും സമ്മതിച്ച് ബോളിവുഡ് താരം സാറ അലി ഖാൻ. ചുരുങ്ങിയ കാലം മാത്രമാണ് സുശാന്തുമായി പ്രണയബന്ധം ഉണ്ടായിരുന്നത്. ആ ബന്ധത്തിൽ സുശാന്ത് വിശ്വസ്തത പുലർത്തിയില്ല എന്നും അതിനാലാണ് പിരിഞ്ഞത് എന്നും സാറ അലി ഖാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി. ഇരുവർക്കുമിടയിൽ നടന്ന വാട്ട്സ് ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ നടി എൻസിബിയ്ക്ക് കൈമാറിയിരുന്നു.   
 
സുഷാന്തുമായി ഒന്നിച്ച് നിരവധി യാത്രകൾ നടത്തിയിട്ടുണ്ട് എങ്കിലും ഒരിയ്ക്കൽപോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കേദാർനാഥിന്റെ സെറ്റി‌വച്ച് സാറ അലിഖാൻ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന റിയ ചക്രബർത്തിയുടെ മൊഴി സാറ നിഷേധിച്ചു. 2019 ജനുവരിയോടെ തങ്ങൾ വേർപി‌രിഞ്ഞു എന്നും സാറ എൻസിബിയ്ക്ക് മൊഴി നൽകി. സാറ അലി ഖാന്റെ അരങ്ങേറ്റ ചിത്രം കേദാർനാഥിന്റെ സെറ്റിൽവച്ചാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും ചേർന്ന് നടത്തിയ യാത്രയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍