തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരാണെന്ന് ഒന്നാപ്രതി രതീഷ്

ശ്രീനു എസ്
വെള്ളി, 12 ഫെബ്രുവരി 2021 (09:39 IST)
തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരാണെന്ന് ഒന്നാപ്രതി രതീഷ് ജാമ്യാപേക്ഷയില്‍ പറയുന്നു. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയത് സരിതയാണെന്നും സരിതയുടെ അകൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും രതീഷ് പറഞ്ഞു. കേസെടുക്കുമെന്നായപ്പോള്‍ സരിത മൂന്നു ലക്ഷം രൂപ തിരികെ നല്‍കിയതായും പറയുന്നു.
 
ജോലി വാഗ്ദാനം ചെയ്ത് സരിത 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. പിന്‍വാതില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് സരിതയുടെ ശബ്ദത്തിലുള്ള വോയ്‌സ് റെക്കോഡുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് തന്നെപേടിയാണെന്നുള്ള ആരോപണങ്ങള്‍ സരിത ഉന്നയിച്ചിരുന്നു. ശബ്ദം തന്റേതല്ലെന്നുള്ള സരിതയുടെ വാദം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article