ശബ്ദം തന്റേതല്ലെന്ന് സരിത; വാട്‌സാപ്പ് ചാറ്റ് പുറത്ത് വിട്ട് പരാതിക്കാരന്‍

ശ്രീനു എസ്

ചൊവ്വ, 9 ഫെബ്രുവരി 2021 (14:45 IST)
പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിത എസ് നായര്‍. ഇത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കോണ്‍ഗ്രസുകാര്‍ക്കെതിരെയുള്ള പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്നും സരിത പറഞ്ഞു. അതേസമയം സരിതയും അഭിഭാഷകനും വിളിച്ച മുന്നൂറോളം കോളുകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ പറഞ്ഞു. വാട്‌സാപ്പ് ചാറ്റ് സന്ദേശങ്ങള്‍ പരാതിക്കാരന്‍ പുറത്തുവിട്ടിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം ആരോഗ്യ കേരളം പദ്ധതിയില്‍ നാലുപേര്‍ക്ക് താന്‍ ജോലി ശരിപ്പെടുത്തി കൊടുത്തെന്ന് സരിത അവകാശപ്പെടുന്ന ഫോണ്‍ സന്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ശബ്ദരേഖ നെയ്യാറ്റിന്‍കര പൊലീസിന്റെ കൈയില്‍ ഒരു വര്‍ഷമായി ഉണ്ടെങ്കിലും ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍